LiveTV

Live

Kerala

തൃശൂരിൽ മഴക്കെടുതി കുറയുന്നു; വെള്ളമിറങ്ങിത്തുടങ്ങി

ആശങ്ക ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്കു മടങ്ങുകയാണ്

 തൃശൂരിൽ മഴക്കെടുതി കുറയുന്നു; വെള്ളമിറങ്ങിത്തുടങ്ങി

തൃശൂരിൽ മഴക്കെടുതി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ മാറി നിന്നതോടെ വെള്ളം കയറിയ സ്‌ഥലങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങി. ആശങ്ക ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്കു മടങ്ങുകയാണ്.

കനത്ത മഴ ഇല്ല. പലയിടങ്ങളിലും ഇന്നലത്തെ പകൽ വെയിലിന്റെ അകമ്പടിയോടെ. വെള്ളക്കെട്ട് പലയിടങ്ങളിലും കുറഞ്ഞു തുടങ്ങി. ഇന്ന് മഴ കനത്തില്ലെങ്കിൽ ഇല്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പകുതി പേർക്കെങ്കിലും വീട്ടിലേക്കു മടങ്ങാനാകും. ജില്ലയിലെ അണക്കെട്ടുകളിലെ ചില നിരപ്പ് നിലവിൽ തൃപ്തികരമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കുപ്രചരണങ്ങൾ ഏറെ. ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ജില്ല ഭരണകൂടം.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ഇത്തവണ വലിയ പരാതികളില്ല. മരുന്നും ഭക്ഷണവും ആവശ്യത്തിനുണ്ട്. വസ്ത്രങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇന്റർ ഗ്രൂപ്പ് അംഗങ്ങളെ ദുരിത ബാധിത മേഖലകളിൽ ഇതിനോടകം ജില്ല ഭരണ കൂടം നിയോഗിച്ചു കഴിച്ചു.