LiveTV

Live

Kerala

കണ്ണൂരിനെ അടിമുടി തകര്‍ത്ത് കനത്ത പേമാരി

നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ഏക്കറ് കണക്കിന് കൃഷിയും നശിച്ചു 

 കണ്ണൂരിനെ അടിമുടി തകര്‍ത്ത് കനത്ത പേമാരി

ദിവസങ്ങളോളം നീണ്ട് നിന്ന പേമാരി കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ പലതിനെയും പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു. നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ഏക്കറ് കണക്കിന് കൃഷിയും നശിച്ചു. നാട്ടുകാരുടെയും സന്നദ്ധ പ്രവര്ത്തളകരുടെയും സഹായത്തോടെ വീടുകള്‍ വൃത്തിയാക്കി ജീവിതം വീണ്ടും ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ദുരിതബാധിതര്‍.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പൂര്‍ണ്ണമായും വെളളത്തിനടിയിലായിരുന്നു. ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയവര്‍ വെളളം ഇറങ്ങിയതോടെ തിരികെ വീടുകളിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. എന്നാല്‍,ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് തിരികെയെത്തുന്നവരെ കാത്തിരിക്കുന്നത്.

നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളും കിണറുകളും മറ്റും വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനകം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് ദുരിതബാധിതര്‍. വെളളം കയറിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഇനി ഒന്നും ബാക്കിയില്ല. സര്‍ക്കുലറോ സന്നദ്ധ സംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇവര്‍ക്ക് ഇനി ബാക്കിയുളളത്.