LiveTV

Live

Kerala

കനത്തമഴയില്‍ അട്ടപ്പാടിയില്‍ വന്‍ നാശം

ഇപ്പോഴും എല്ലാ മേഖലയിലേക്കും സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

കനത്തമഴയില്‍ അട്ടപ്പാടിയില്‍ വന്‍ നാശം

സമീപകാല ചരിത്രത്തിലൊന്നും ലഭിക്കാത്ത മഴയാണ് ഇത്തവണ അട്ടപ്പാടിയില്‍ പെയ്തത്. കിഴക്കന്‍ അട്ടപ്പാടിയില്‍ ഉള്‍പടെ ശക്തമായ മഴ പെയ്തതോടെ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇപ്പോഴും എല്ലാ മേഖലയിലേക്കും സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ ലഭിക്കൂന്ന പ്രദേശങ്ങളിലെന്നാണ് കിഴക്കന്‍ അട്ടപ്പാടി. എല്ലാ സ്ഥലങ്ങളിലും ശക്തമായ മഴ ഉണ്ടാകുമ്പോഴും കിഴക്കന്‍ അട്ടപ്പാടി മഴ നിഴല്‍ പ്രദേശമായി തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ശക്തമായ മഴയാണ് അട്ടപ്പാടിയില്‍ ഇത്തവണ ലഭിച്ചത്. പാലങ്ങള്‍ ഒലിച്ച് പോവുകയും ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്തതോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഉള്‍പ്പടെ ഒറ്റപെട്ടു.

കാഞ്ഞിരപ്പുഴ, പാലക്കയം, മുന്നേക്കര്‍ തുടങ്ങിയ മേഖലകളിലെല്ലാം ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴ കുറഞ്ഞതോടെ വെള്ളകെട്ടുകള്‍ ഇറങ്ങി.