LiveTV

Live

Kerala

പ്രളയത്തിന് ശേഷം വീണ്ടുമൊരു പ്രളയം വന്നിട്ടും ചങ്ങനാശേരി എ.സി റോഡ് പുറമ്പോക്കില്‍ കഴിയുന്നവര്‍ക്ക് അവഗണന മാത്രം

ഓട്ടോ ഡ്രൈവറായ സതീഷും കുടുംബവും 40 വര്‍ഷമായി എ.സി റോഡിന്റെ പുറമ്പോക്കിലാണ് താമസിക്കുന്നത് 

പ്രളയത്തിന് ശേഷം വീണ്ടുമൊരു പ്രളയം വന്നിട്ടും ചങ്ങനാശേരി എ.സി റോഡ് പുറമ്പോക്കില്‍ കഴിയുന്നവര്‍ക്ക് അവഗണന മാത്രം

മഹാപ്രളയത്തിന് ശേഷം വീണ്ടും മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയാവുകയാണ് നമ്മുടെ കേരളം. പുനരധിവാസം സാധ്യമായെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കോട്ടയം ചങ്ങനാശേരി എ.സി റോഡ് പുറമ്പോക്കില്‍ കഴിയുന്നവരെ സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ദുരിതങ്ങളുമായി ഇപ്പോഴും ഇവര്‍ ഇവിടെ തന്നെയുണ്ട്.

ഓട്ടോ ഡ്രൈവറായ സതീഷും കുടുംബവും 40 വര്‍ഷമായി എ.സി റോഡിന്റെ പുറമ്പോക്കിലാണ് താമസിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ആകെയുണ്ടായിരുന്ന വീട് പൂര്‍ണ്ണമായും തകര്‍ന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ നല്കിയ വീട്ടില്‍ ദുരിത പൂര്‍ണ്ണമായ ജീവിതം. അതിനിടെയിലാണ് വീണ്ടും പ്രളയമെത്തിയത്. ഇത് സതീഷിന്റെ മാത്രം അവസ്ഥയല്ല. എസി റോഡിന്റെ പുറമ്പോക്കില്‍ താമസിക്കുന്ന 150 കുടുംബങ്ങളും ഇതേ അവസ്ഥയിലാണ്. റോഡ് വികസനത്തിന്റെ പേര് പറഞ്ഞ് പട്ടയം നിഷേധിക്കുബോള്‍ ഇവരുടെ പുനരധിവാസം വിദൂരത്താണ്.

അപ്പര്‍ കുട്ടനാട്ടിലേക്ക് വെള്ളമെത്തുബോള്‍ ആദ്യം ദുരിതത്തിലാകുന്നത് ഈ കുടുംബങ്ങളാണ്. പകരം സ്ഥാലം കണ്ടെത്തി വാസയോഗ്യമായ വീട് നല്കാമെന്ന വാഗ്ദനങ്ങളുണ്ട്. പക്ഷെ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. ഇത്തവണയും വെള്ളം പൊങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയാണ് ഇവര്‍.