LiveTV

Live

Kerala

ദുരന്തം മറച്ചുവെച്ച് എം.എൽ.എ; അംബുട്ടാന്‍‍പൊട്ടിയുടെ യാഥാര്‍ഥ്യം ഇതാണ്..

അംബുട്ടാന്‍പൊട്ടിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തെക്കുറിച്ചാണ് മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു.

ദുരന്തം മറച്ചുവെച്ച് എം.എൽ.എ; അംബുട്ടാന്‍‍പൊട്ടിയുടെ യാഥാര്‍ഥ്യം ഇതാണ്..

മലപ്പുറം നിലമ്പൂരിലെ അംബുട്ടാന്‍‍പൊട്ടിയിലും പരിസരത്തും മലവെള്ളം വിതച്ച ദുരന്തം പുറംലോകത്തെ ആദ്യം അറിയിച്ചത് മീഡിയവണ്‍. ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് തള്ളിക്കളയുന്ന നിലമ്പൂര്‍ എം.എല്‍.എ, മീഡിയവണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. അംബുട്ടാന്‍പൊട്ടിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തെക്കുറിച്ചാണ് മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു.

വയനാട് മേപ്പാടിയില്‍ നിന്ന് ആര്‍ത്തലച്ചെത്തിയ മലവെള്ളം അംബുട്ടാന്‍പൊട്ടിയെയും പരിസര പ്രദേശങ്ങളെയും തകര്‍ത്ത വാര്‍ത്തയാണ് മീഡിയവണ്‍ പ്രതിനിധി നല്‍കിയത്. എന്നാല്‍ ഇവിടെ ഒരു തോട് കരകവിഞ്ഞൊഴുകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എക്സ്ക്ലൂസീവുണ്ടാക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ് ബുക്ക് പോസ്റ്റ്. എന്നാല്‍ അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പി.വി അന്‍വര്‍ എം.എല്‍.എ കാണുക.

മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കവെ ഇവിടുത്തെ പാതാര്‍ എന്ന ഗ്രാമം തന്നെ ഇല്ലാതായെന്ന് പ്രദേശവാസി കൂടിയായ എം സ്വരാജ് എം.എല്‍.എ വ്യക്തമാക്കി. അംബുട്ടാന്‍പൊട്ടിയിലെ ദുരന്തത്തെക്കുറിച്ചും സ്വരാജ് മീഡിയവണ്‍ സ്പെഷല്‍ എഡിഷനില്‍ സൂചിപ്പിക്കുന്നുണ്ട്. അംബുട്ടാന്‍പൊട്ടിയിലെ നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അംബുട്ടാന്‍പൊട്ടിയിലും പരിസരപ്രദേശങ്ങളിലും മീഡിയവണ്‍ എത്തിയത് അവിടുത്തെ അവസ്ഥ പുറംലോകത്തെ അറിയിക്കാനാണ്. അവിടെ കുടുങ്ങിപ്പോയവര്‍ക്ക് സഹായം ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെയും.