LiveTV

Live

Kerala

മലപ്പുറത്ത് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി  

ഗീതു (22), ധ്രുവൻ (2)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. 

മലപ്പുറത്ത് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി  

മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അതേസമയം കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഗീതു (22),ധ്രുവൻ (2) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പുണ്ടായ മണ്ണിടിച്ചിലില്‍പെട്ടാണ് മൂന്ന് പേരെ കാണാതായത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.