LiveTV

Live

Kerala

തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ദുരിതാശ്വാസ പ്രവര്‍ത്തകന്‍ മരിച്ചു 

വൈകുന്നേരത്തോടെയാണ് പ്രദീപിനെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ദുരിതാശ്വാസ പ്രവര്‍ത്തകന്‍ മരിച്ചു 

തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ദുരിതാശ്വാസ പ്രവര്‍ത്തകന്‍ മരിച്ചു. പെരിങ്ങാവ് സ്വദേശി മംഗലത്ത് പ്രദീപാണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് പ്രദീപിനെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ദുരിതാശ്വാസ ക്യാമ്പിലാണ് പ്രദീപ് കഴിഞ്ഞിരുന്നത്. പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പ്രദീപ്, പെരിങ്ങാവ് പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്ന കുടുംബത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി പോയതായിരുന്നു. ഇതോടെ തൃശ്ശൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണമായി. രാവിലെ വിദ്യാര്‍ത്ഥി ഷോക്കേറ്റ്‌ മരിച്ചിരുന്നു.