LiveTV

Live

Kerala

മഴക്ക് നേരിയ ശമനം; മരിച്ചവരുടെ എണ്ണം 76 ആയി, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് 

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. 

 മഴക്ക് നേരിയ ശമനം; മരിച്ചവരുടെ എണ്ണം 76 ആയി, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് 

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 76 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1621 ക്യാംപുകള്‍ തുറന്നു. രണ്ടരലക്ഷത്തിലധികംപേര്‍ വിവിധ ക്യാംപുകളില്‍ കഴിയുകയാണ്.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരുകയാണ് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറന്നിട്ടുണ്ട്. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുകയാണ്. നിലവില്‍ ഒരു ലൈനില്‍ തടസ്സങ്ങളില്ല. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാല്‍, രണ്ടാമത്തെ ലൈനില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.