LiveTV

Live

Kerala

ദുരിതബാധിത മേഖലയില്‍ കൂടുതല്‍ സഹായമെത്തേണ്ടതുണ്ടെന്ന് രാഹുല്‍

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെത്തിയ രാഹുല്‍ ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു...

ദുരിതബാധിത മേഖലയില്‍ കൂടുതല്‍ സഹായമെത്തേണ്ടതുണ്ടെന്ന് രാഹുല്‍

വയനാട് മണ്ഡലത്തിലെ ദുരിബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെത്തിയ രാഹുല്‍ ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു. മലപ്പുറം ജില്ലാ കലക്ടറുമായും രാഹുല്‍ അവലോഗനയോഗം നടത്തി. ദുരിതബാധിത മേഖലയില്‍ കൂടുതല്‍ സഹായമെത്തേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

നാലെമുക്കാലോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി കവളപ്പാറയില്‍ എത്തിയത്. മലങ്കര സുറിയാനി പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യം എത്തിയത്. പ്രദേശത്തെ ദുരിത ബാധിതരോട്. ഏറെ നേരം സംസാരിച്ചു രാഹുല്‍ വിശദമായി ആളുകളെ കേള്‍ക്കുകയും ചെയ്തു. ബന്ധുക്കളെ കാണാതായതായും വീട് നശിച്ചതും ക്യാമ്പില്‍ കഴിയുന്നവര്‍ രാഹുല്‍ ഗാന്ധിയോട് പങ്കുവച്ചു. വിശദമായി എല്ലാം കേട്ട് രാഹുല്‍ അവരെ ആശ്വസിപ്പിച്ചു. ശേഷം കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത്.

ആറ് മണിയോടെ രാഹുല്‍ മമ്പാട് എം.ഇ.എസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ക്യാമ്പിലേക്ക് രാഹുലിനെ കാണാനായി നാട്ടുകാര്‍ കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതു പോലീസും നാട്ടുകാരുമായി വാക്കു തര്‍ക്കത്തിന് ഇടയാക്കി.

ക്യാമ്പില്‍ നിന്നും പുറത്തു വന്ന രാഹുല്‍ വാഹനത്തില്‍ നിന്നിറങ്ങി ആളുകളെ കണ്ടു. മലപ്പുറം കലക്ടറേറ്റിലെത്തി ജില്ലാകലക്ടറുമായി അവലോകനയോഗം നടത്തിയ രാഹുല്‍ ദുരിതബാധിതര്‍ക്ക് ഏറെ സഹായം ലഭ്യമാകാനുണ്ടെന്ന് പ്രതികരിച്ചു. നാളെ മണ്ഡലത്തിലെ മറ്റുമേഖലകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.