LiveTV

Live

Kerala

നെടുമ്പാശേരിയില്‍ വിമാന സര്‍വ്വീസ് പുനരാരംഭിച്ചു

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് വിമാനത്താവളം തുറന്നത്

നെടുമ്പാശേരിയില്‍ വിമാന സര്‍വ്വീസ്  പുനരാരംഭിച്ചു

എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സർവ്വീസുകൾ പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പെരിയാറിലെയും ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞു. വെളളപ്പൊക്കം രൂക്ഷമായ ആലുവ, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിയേമായി. മഴ കുറഞ്ഞ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സർവ്വീസുകൾ പുനരാരംഭിച്ചു. 12 മണിക്ക് അബൂദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം സുരക്ഷിതമായി ഇറങ്ങി.

മന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ 126 ദുരിതാശ്വാസ ക്യാംപുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പറവൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാംപുകളുളളത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരിൽ പലരും വീടുകളിലെത്തി ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു.