LiveTV

Live

Kerala

എം.എ ഖാസിം മുസ്‌ലിയാര്‍; ജീവിതം വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച മാതൃകാ പുരുഷൻ

ഇന്ന് രാവിലെ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച്, മഹാൻമാരുടെ മഖ്ബറ സിയാറത്ത് നിർവ്വഹിച്ച്, അറഫയുടെ ധന്യമായ സുന്നത്ത് നോമ്പുമായി സാഭിമാനം നാഥനിലേക്ക് മടങ്ങി

എം.എ ഖാസിം മുസ്‌ലിയാര്‍; ജീവിതം വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച മാതൃകാ പുരുഷൻ

അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ഖാസിം മുസ്‌ലിയാറെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ട്ടേറെ വേദികളിൽ ഒരുമിക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും ഒട്ടേറെ കാര്യങ്ങൾ സംസാരിക്കാനും അവസരം ലഭിച്ചു. ശുദ്ധമായ മലയാള ഭാഷയിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയെപ്പോലെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആ തെളിമ ദൃശ്യമായി. ചെറുതും വലുതുമായ എല്ലാ പരിപാടികളിലും സംഘാടകരുടെ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം അവസാന നിമിഷം വരെ കർമരംഗത്ത് സജീവമായി.

ഇന്ന് രാവിലെ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച്, മഹാൻമാരുടെ മഖ്ബറ സിയാറത്ത് നിർവ്വഹിച്ച്, അറഫയുടെ ധന്യമായ സുന്നത്ത് നോമ്പുമായി സാഭിമാനം നാഥനിലേക്ക് മടങ്ങി. അദ്ദേഹം ജീവിതത്തിൽ മാത്രമല്ല; മരണത്തിലും സൗന്ദര്യത്തിന്റെ പുതിയ ആവിഷ്കാരങ്ങൾ നൽകി വിസ്മയിപ്പിച്ചിരിക്കുന്നു. അല്ലാഹു വിന്റെ അനുഗ്രഹങ്ങൾ പരലോക ജീവിതത്തിൽ സദാ വർഷിക്കുമാറാകട്ടെ...