LiveTV

Live

Kerala

കുട്ടനാട്ടില്‍ മടവീഴ്ച്ച; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

മൊത്തം 450 ഏക്കർ പാടശേഖരം വെള്ളത്തിനടിയിലായി.

കുട്ടനാട്ടില്‍ മടവീഴ്ച്ച; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

പമ്പയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മടവീഴ്ചയെ തുടർന്ന് ഏക്കറ് കണക്കിന് കൃഷി നാശമാണ് കുട്ടനാട്ടിൽ സംഭവിച്ചത്.

ഇന്നലെ അർധ രാത്രിയോടെയാണ് കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മടവീഴ്ച്ചയുണ്ടായത്. മടവീഴ്ച്ചയെ തുടർന്ന് 500 വീടുകളിൽ വെള്ളം കയറി.

കനകശ്ശേരി മേഖലയിലുണ്ടായ മടവീഴ്ച്ചയിൽ മാത്രം 350 ഏക്കർ പാടശേഖരമാണ് വെള്ളത്തിനടിയിലായത്. മൊത്തം 450 ഏക്കർ പാടശേഖരം വെള്ളത്തിനടിയിലായി. രാവിലെ തന്നെ വെള്ളം കയറിയ വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ധനമന്ത്രി തോമസ് ഐസക്, ആലപ്പുഴ ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള ഐ.എ.എസ് എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബോട്ടു മാർഗം ആലപ്പുഴ നഗരത്തിലെ എസ്.ഡി.വി സ്കുളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ആളുകളെ മാറ്റുന്നത്. ജില്ലയിൽ വിവിധ താലൂക്കുകളിലായി 3000 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.