LiveTV

Live

Kerala

അംബുട്ടാന്‍പൊട്ടിയിലെ ദുരന്തം: വാര്‍ത്ത ശരിവെച്ച് മുഖ്യമന്ത്രി

അംബുട്ടാന്‍പൊട്ടിയിലെ നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന് മുഖ്യമന്ത്രി.

അംബുട്ടാന്‍പൊട്ടിയിലെ ദുരന്തം: വാര്‍ത്ത ശരിവെച്ച് മുഖ്യമന്ത്രി

അംബുട്ടാന്‍പൊട്ടിയിലെ ദുരന്തം സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്ത ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബുട്ടാന്‍പൊട്ടിയിലെ നൂറോളം വീടുകള്‍ ഒലിച്ചുപോയി. ആളുകളെ ഒഴിപ്പിച്ചിരുന്നെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലുകളാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ 11000ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 21 ലക്ഷത്തിലേറെ വൈദ്യുത കണക്ഷന്‍ തകരാറിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. കവളപ്പാറയിൽ കേന്ദ്രസേനയും ഫയർഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. വീട് വിട്ടൊഴിഞ്ഞവരുടെ വീടുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.