LiveTV

Live

Kerala

വടക്കന്‍ കേരളത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി: പ്രധാന പാതകള്‍ ഗതാഗത യോഗ്യമായി

കലിതുള്ളി കരകവിഞ്ഞ് ഒഴുകിയ ചാലിയാറും ഇരുവഞ്ഞിയും പൂനൂര്‍ പുഴയും ശാന്തഭാവത്തിലേക്ക് മടങ്ങുന്നു

വടക്കന്‍ കേരളത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി: പ്രധാന പാതകള്‍ ഗതാഗത യോഗ്യമായി

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. കോഴിക്കോടും വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും ഇന്ന് മഴ കുറഞ്ഞു. പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി. പ്രധാന പാതകള്‍ ഗതാഗത യോഗ്യമായി തുടങ്ങി.

വടക്കന്‍ കേരളത്തിന്റെ മാനത്ത് നിന്ന് ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് ദുരിത പെയ്ത്തിന്റെ കാഠിന്യം കുറഞ്ഞു. ചിലയിടങ്ങളില്‍ മാത്രം ഒറ്റപ്പെട്ട മഴ. പ്രധാന പാതകളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കലിതുള്ളി കരകവിഞ്ഞ് ഒഴുകിയ ചാലിയാറും ഇരുവഞ്ഞിയും പൂനൂര്‍ പുഴയും ശാന്തഭാവത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെ ആശ്വാസത്തിന്റെ മണിക്കൂറുകളിലാണ് മലബാര്‍. വെള്ളം ഇറങ്ങി തുടങ്ങിയ ഇടങ്ങളില്‍ ചെളി കയറി കിടക്കുന്നു. റോഡും വീടും ശുചീകരിക്കാന്‍ നാട്ടുകാര്‍ കൈമെയ് മറന്നു ഇറങ്ങി തുടങ്ങി.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമാണെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. കോഴിക്കോട് നിന്നും മറ്റ് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി പുനസ്ഥാപിച്ചു കഴിഞ്ഞു. ചാലിയാറില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയതോടെ കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റെയില്‍വേ.