LiveTV

Live

Kerala

നീറുന്ന വിങ്ങലായി ചിന്നുവിന്റെ മടക്കം...

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് ചിന്നുവിനെ.

നീറുന്ന വിങ്ങലായി ചിന്നുവിന്റെ മടക്കം...

വയനാട് മേപ്പാടിയിലെ മൂന്നുവയസ്സുകാരന്റെ ദാരുണാന്ത്യം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. കുത്തുമലയില്‍ കാന്റീന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് ചിന്നു മരിച്ചത്. മാതാപിതാക്കള്‍ രക്ഷപ്പെട്ടു.

ഒരിക്കലും ഉണരാത്ത ഒരു ഉറക്കമായിരിക്കും അതെന്ന് മുനീറ വിചാരിച്ചുകാണില്ല. പിന്നീട് സംഭവിച്ചതെല്ലാം വാക്കുകള്‍ക്കതീതം. മേപ്പാടി കുത്തുമലയിലെ തേയിലത്തോട്ടത്തിനടുത്ത് കാന്റീന്‍ നടത്തുകയാണ് ഷൌക്കത്തും ഭാര്യ മുനീറയും. താമസവും കാന്റീനോട് ചേര്‍ന്ന്. തൊഴിലാളികളെല്ലാം ആശ്രയിക്കുന്നത് ഇവരുടെ കാന്റീനാണ്.

നീറുന്ന വിങ്ങലായി ചിന്നുവിന്റെ മടക്കം...

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് ചിന്നുവിനെ. ഉമ്മക്കും വാപ്പക്കും പുറമെ കാന്റീനിലെത്തുന്നവരുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു മൂന്നുവയസ്സുകാരന്‍ ചിന്നു. ചിന്നുവെന്ന വിളിപ്പേരല്ലാതെ യഥാര്‍ഥ പേരുപോലും ആര്‍ക്കും അറിയില്ല.

ചിന്നു ഉറങ്ങി അല്‍പസമയത്തിന് ശേഷമാണ് വലിയ ശബ്ദത്തോടെ മണ്ണൊലിച്ചിറങ്ങിയത്. മകനെ എടുക്കാന്‍ ഉമ്മ ഓടിയെങ്കിലും അപ്പോഴേക്കും മണ്ണടിഞ്ഞിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഷൌക്കത്തും മുനീറയും രക്ഷപ്പെട്ടു.

പരിസരവാസികള്‍ പറഞ്ഞതനുസരിച്ച് കാന്റീനിനകത്ത് നടത്തിയ തെരച്ചിലില്‍ ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരാണ് മൃതദേഹം പുറത്തെടുത്തത്.