LiveTV

Live

Kerala

കായംകുളം - ആലപ്പുഴ - എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം - എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു

 കായംകുളം - ആലപ്പുഴ - എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു

കായംകുളം - ആലപ്പുഴ - എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം - എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു.

യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.