LiveTV

Live

Kerala

പ്രളയക്കെടുതി തുടരുന്നു; ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി

വയനാട് പുത്തുമലയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

പ്രളയക്കെടുതി തുടരുന്നു; ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി. വയനാട് പുത്തുമലയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. വയനാട് അട്ടമല ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ 20ല്‍ അധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. സൈന്യവും എന്‍.ഡി.ആര്‍.എഫും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുരകയാണ്. ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക പാലമായ പാലേങ്കര പാലം അപകടാവസ്ഥയിലാണ്. പാലക്കാട് അട്ടപ്പാടിയില്‍ ഭവാനിപ്പുഴ കര കവിഞ്ഞൊഴുകി. പട്ടിമാളം തുരുത്തിലകപ്പെട്ടവരെ ഫയര്‍ഫോഴുസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.

കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു. മണ്ണിടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുള്ളതിനാലാണ് തെരച്ചില്‍ നിര്‍ത്തിയത്. കണ്ണൂര്‍ -കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒട്ടാകെ 1,111 ക്യാമ്പുകള്‍ തുറന്നു. 1,24, 464 ആളുകള്‍ ക്യാമ്പില്‍ തുടരുകയാണ്.