LiveTV

Live

Kerala

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴ അനുഭവപ്പെടുന്ന എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്.

കനത്ത മഴ തുടരുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇന്നും നാളെയും അതി തീവ്രമഴയാകും. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ 13,14, 15 ദിവസങ്ങളില്‍ വീണ്ടും അതിതീവ്രമഴയുണ്ടാകും.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണുള്ളത്. വടകരയില്‍ 29 സെന്റിമീറ്ററും ഒറ്റപ്പാലത്ത് 28 സെന്റിമീറ്ററുമാണ് ഇന്ന് രേഖപ്പെടുത്തിയ മഴ. ഉച്ചക്ക് ശേഷം മഴയുടെ ശക്തി കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.