LiveTV

Live

Kerala

രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച വയനാട് ജില്ലയിലെ ദുരന്ത മേഖലയിലും സന്ദർശിക്കും

രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും

വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകുന്നേരം നാലു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തുക. തുടർന്ന് മലപ്പുറം ജില്ലയിലെ ദുരിത മേഖലയിൽ സന്ദർശിക്കും.

മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച വയനാട് ജില്ലയിലെ ദുരന്ത മേഖലയിലും സന്ദർശിക്കും.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.