LiveTV

Live

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും

അതുവരെ കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു...

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും കാര്യമായ വെള്ളം കൂടാത്തതുമാണ് അനുകൂലഘടകമായത്. പത്തിലധികം വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

ആദ്യം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. റണ്‍വേക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.