LiveTV

Live

Kerala

മുണ്ടേരിയില്‍ സഹായപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന സേന വിഭാഗങ്ങള്‍ പറയുന്നത് പൊലെ ജനങ്ങള്‍ പ്രവര്‍ത്തിക്കണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

മുണ്ടേരിയില്‍ സഹായപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

മലപ്പുറം വമ്പാഴിപ്പുഴ മുണ്ടേരിയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ സേനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന സേന വിഭാഗങ്ങള്‍ പറയുന്നത് പൊലെ ജനങ്ങള്‍ പ്രവര്‍ത്തിക്കണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.