LiveTV

Live

Kerala

മലബാര്‍ മേഖലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍

വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ 

മലബാര്‍ മേഖലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍

ഉത്തര മലബാറില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അരീക്കോട് നിലമ്പൂര്‍ 220 കെ വി ലൈന്‍ പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുട നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗമാണ് നിര്‍ദേശം നല്‍കിയത്. ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് മൂന്ന് മണിക്ക് തുറക്കും. മറ്റു പ്രധാന ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ മീഡിയവണിനോട് പറഞ്ഞു.

ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരീക്കോട് നിലമ്പൂര്‍ 220 കെവി ലൈന്‍ ഓഫാക്കിയതോടെയാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചത്. ഇന്നലെ രാത്രി 10 മുതല്‍ രാവിലെ 5.30 വരെ താല്‍ക്കാലികാമായി പുനഃസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഓഫാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അരീക്കോട് നിലമ്പൂര്‍ 220 കെവി പുനഃസ്ഥാപിച്ചത്.

ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് ഇന്ന് മൂന്ന് മണി മുതല്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടും. ഇടുക്കി അണക്കെട്ടുള്‍പ്പെടെ പ്രധാന ഡാമുകളില്‍ വെള്ളം 40 ശതമാനത്തില്‍ താഴെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.