LiveTV

Live

Kerala

മുണ്ടേരി, പോത്തുകല്‍ ഭാഗത്ത് നൂറോളം വീടുകള്‍ ഒലിച്ചു പോയി

വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്

മുണ്ടേരി, പോത്തുകല്‍ ഭാഗത്ത്  നൂറോളം വീടുകള്‍ ഒലിച്ചു പോയി

മഴക്കെടുതി ഏറ ബാധിച്ച നിലമ്പൂരിൽ നിന്നും മറ്റൊരു ദുരന്ത വാർത്ത. നിലമ്പൂരിലെ നൂറോളം വീടുകൾ ഒലിച്ചുപോയി. മഴവെള്ളപ്പാച്ചിലിൽ പ്രദേശം പൂർണ്ണമായും അപ്രത്യക്ഷമാവുകയായിരുന്നു. താമസക്കാരെ തക്കസമയത്ത് ഒഴിപ്പിച്ചതിനാൽ ആളപായമില്ല. മുണ്ടേരി മുതൽ പോത്തുകൽ വരെയുള്ള നൂറോളം വീടുകളാണ് ഒലിച്ചു പോയത്. പ്രദേശത്തെത്തിയ മീഡിയാവണ്‍ സംഘത്തിലൂടെയാണ് ദുരന്ത വിവരം പുറംലോകമറിയുന്നത്.

വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം പ്രദേശങ്ങളിലെ വീടുകളാണ് മലവെള്ള പാച്ചിലിൽ തകർന്നത്. ചാലിയാർ പുഴ ഗതി മാറി ഒഴുകുകയായിരുന്നു

ദുരിതബാധിതർക്കാവശ്യമായ ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളൊ ഇവിടെ ലഭ്യമല്ലെന്ന് പ്രദേശവാസികൾ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് വ്യോമമാര്‍ഗം ഭക്ഷണമെത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.