LiveTV

Live

Kerala

23 കുട്ടികളും സുരക്ഷിതര്‍

മൂന്നാര്‍ എം.ആര്‍.എസ്. സ്‌കൂളിലെ 23 ആദിവാസി കുട്ടികളെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

23 കുട്ടികളും സുരക്ഷിതര്‍

മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളില്‍ നിന്ന് കാണാതായ മുഴുന്‍ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയും, ഡി.ഫ്.ഒയും അറിയിച്ചു. ഇമലക്കുടി, മറയൂര്‍, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്.

മറയൂര്‍, മാങ്കുളം എന്നിവിടങ്ങളിലെ 11 കുട്ടികള്‍ അവരുടെ കുടികളിലെത്തിയിട്ടുണ്ട്. ഇടമലക്കുടിയില്‍ നിന്നുള്ള 12 കുട്ടികളെ പെട്ടിമുടി വനമേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൂന്നാര്‍ എം.ആര്‍.എസ്. സ്‌കൂളിലെ 23 ആദിവാസി കുട്ടികളെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.