LiveTV

Live

Kerala

അന്ന് ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ സഹായപ്രവാഹം; കണ്ണ് നിറഞ്ഞ് കോഴിക്കോട് കലക്ടര്‍

ദുരിത മുഖത്ത് നിൽക്കുമ്പോഴും ലഭിച്ച ഏക ആശ്വാസമായിരുന്നു, ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ഈ പ്രതികരണമെന്ന് കലക്ടര്‍ പറയുകയുണ്ടായി.

അന്ന് ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ സഹായപ്രവാഹം; കണ്ണ് നിറഞ്ഞ് കോഴിക്കോട് കലക്ടര്‍

കഴിഞ്ഞ വർഷം നടന്ന പ്രളയക്കെടുതിയിൽ വിവിധയിടങ്ങളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം ജില്ലക്ക് പുറമെ, ഇതര പ്രദേശങ്ങളിലേക്കും അവശ്യസഹായങ്ങൾ ലഭ്യമാക്കുന്നതിന് കോഴിക്കോട് കലക്ടര്‍ ഉള്‍പ്പെടുയുള്ള അധികാരികളും നാട്ടുകാരും ഒത്തൊരുമിച്ചപ്പോൾ കേരളത്തിനൊന്നാകെയുള്ള ഉദാത്തമായ മാതൃകയായവുകയുണ്ടായി അത്.

തൃശൂര്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു അന്നത്തെ‌‌‌‌ കോഴിക്കോട് ജില്ലാ കലക്ടറായ യു.വി ജോസ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. സഹായമഭ്യര്‍ഥിച്ചുള്ള ഒരൊറ്റ പോസ്റ്റിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പ്രതികരണമാണ് ലഭിച്ചത്.

വലിയ ജനശ്രദ്ധ ലഭിച്ച പ്രവര്‍ത്തിയായിരുന്നു അത്. ദുരിത മുഖത്ത് നിൽക്കുമ്പോഴും ലഭിച്ച ഏക ആശ്വാസമായിരുന്നു, ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ഈ പ്രതികരണമെന്ന് കലക്ടര്‍ പറയുകയുണ്ടായി. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മഴക്കെടുതിയില്‍ നാട് ദുരിതമനുഭവിക്കുമ്പോള്‍, നിലവില്‍ സഹായമാവശ്യമില്ലെന്ന അധികാരികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍, അന്നത്തെ ഇടപെടല്‍ വീണ്ടും പ്രസക്തമാകുന്നു.