LiveTV

Live

Kerala

സഹായമഭ്യര്‍ഥിച്ച് വീണ്ടും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

നേരത്തെ സഹായമഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ മികച്ച പ്രതകരണമാണ് ലഭിച്ചത്.

സഹായമഭ്യര്‍ഥിച്ച് വീണ്ടും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ജില്ലയിലേക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അത്യാവശ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ജില്ലയിലേക്ക് പൊതുസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് കലക്ടര്‍ പറയുന്നു. അടിയന്തരമായി ലഭിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റടക്കം ചേര്‍ത്താണ് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ സഹായമഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ മികച്ച പ്രതകരണമാണ് ലഭിച്ചത്. അതിന് എല്ലാവര്‍ക്കും നന്ദി അറിയിച്ച കലക്ടര്‍, വെെകീട്ടോടെ മഴ കനക്കുകയും, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ അവശ്യസാധനങ്ങള്‍ വേണമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

സഹായമഭ്യര്‍ഥിച്ച് വീണ്ടും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്