LiveTV

Live

Kerala
live

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

തെക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനമുണ്ട്. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു 

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

പ്രളയക്കെടുതിയില്‍ 59 മരണം

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. ഉരുള്‍പ്പൊലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 59 ആയി. വയനാട് പുത്തുമലയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

വയനാട് അട്ടമല ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടി. സൈന്യവും എന്‍.ഡി.ആര്‍.എഫും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറ് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. 63 പേരെ കാണാതായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു. മണ്ണിടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുള്ളതിനാലാണ് തെരച്ചില്‍ നിര്‍ത്തിയത്. കണ്ണൂര്‍ -കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. കണ്ണൂരില്‍ ശ്രീകണ്ഠാപുരം, ചെങ്ങളായി തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു.

Last updated

സ്പെഷ്യൽ ട്രെയിൻ

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാത്രി 3 സ്പെഷ്യൽ ട്രെയിനുകൾ. മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്നം പരിഹരിക്കുന്നത്തിന്റെ ഭാഗമായാണ് സ്പെഷ്യൽ സർവീസ്. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 നും 11.30 നും കോട്ടയം വഴിയുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

Last updated

കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം നല്‍കിയ 1400 കോടി കേരളം ചെലവാക്കിയിട്ടില്ലെന്ന് വി മുരളീധരന്‍

കഴിഞ്ഞ പ്രളയകാലത്ത്  സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപയും കേരളം ചെലവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത്തവണ 53 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

Last updated

കോഴിക്കോട് രണ്ട് മരണം കൂടി

വടകര മേമുണ്ട തിരുവള്ളൂരില്‍ കരുവണ്ടിയില്‍ ബാലന്റെ മകന്‍ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തന്‍പുരയില്‍ നാണുവിന്റെ മകന്‍ അനീഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ മരണം 14 ആയി.

Last updated

എറണാകുളം ജില്ലയില്‍ മഴ തുടരുന്നു

എറണാകുളം ജില്ലയില്‍ മഴ ഇപ്പോഴും തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. നെടുമ്പാശേരി വിമാനത്താവളം നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

പൊന്മുടി ഡാം തുറക്കും

ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊൻമുടി ഡാം ചെറിയ തോതിൽ ഇന്ന് വൈകിട്ട് 5.30 ന് തുറക്കും

Posted by MM Mani on Saturday, August 10, 2019

Last updated

ബാണാസുര ഡാം തുറന്നു

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. മാനന്തവാടി പനമരം പുഴകളില്‍ ജലനിരപ്പ് ഉയരും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നത്.

Last updated

കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍

കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. രക്ഷാപ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. രണ്ട് മണിക്കൂര്‍ മുമ്പ് കവളപ്പാറയുടെ മറുഭാഗത്തും ഉരുള്‍ പൊട്ടിയിരുന്നു.

കവളപ്പാറ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്ന് ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. 60ല്‍ അധികം പേര്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കിയവര്‍ മീഡിയവണിനോട് പറഞ്ഞു.

Last updated

23 കുട്ടികളും സുരക്ഷിതര്‍

മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളില്‍ നിന്ന് കാണാതായ മുഴുന്‍ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയും, ഡി.ഫ്.ഒയും അറിയിച്ചു. ഇമലക്കുടി, മറയൂര്‍, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്.

മറയൂര്‍, മാങ്കുളം എന്നിവിടങ്ങളിലെ 11 കുട്ടികള്‍ അവരുടെ കുടികളിലെത്തിയിട്ടുണ്ട്. ഇടമലക്കുടിയില്‍ നിന്നുള്ള 12 കുട്ടികളെ പെട്ടിമുടി വനമേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൂന്നാര്‍ എം.ആര്‍.എസ്. സ്‌കൂളിലെ 23 ആദിവാസി കുട്ടികളെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Last updated

കവളപ്പാറയില്‍ 63പേരെ കാണാനില്ലെന്ന് നാട്ടുകാരന്‍

കവളപ്പാറയില്‍ 63 പേരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് നാട്ടുകാരന്‍. ഒരു ക്യാമ്പിലും ഇവരില്ല, ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നും നാട്ടുകാരന്‍ രാജേഷ്. തലനാരിഴക്കാണ് ഉരുള്‍പൊട്ടലില്‍ നിന്ന് രാജേഷ് രക്ഷപ്പെട്ടത്.

Last updated

അട്ടപ്പാടി പട്ടിമാളംതുരുത്തില്‍ കുടുങ്ങിയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് കുടുങ്ങിയ അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ്. നദിക്ക് കുറുകെ വടം കെട്ടി അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തുന്നത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയടക്കം ഏഴ് പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Last updated

കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 79 ദുരിതാശ്വാസ ക്യാമ്പുകളിലായി 8500 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു. മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി.

Last updated

കോട്ടക്കലില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കോഴിക്കോട് മടവൂർ കോട്ടക്കലില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോട്ടക്കാവ് വയൽ സ്വദേശി പുഷ്പനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ആണ് വെള്ളത്തില്‍ വീണ് കാണാതായത്. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം പത്തായി.

Last updated

കൊല്ലത്ത് മഴക്ക് ശമനം

കൊല്ലത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ പെയ്ത മഴക്ക് ശമനം. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ ബോട്ടുകള്‍ തയ്യാറാണെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

Last updated

പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഒരു മൃതദേഹം കൂടി കണ്ടെത്തി. നേവിയുടെ ഹെലികോപ്റ്റര്‍ വയനാട്ടിലേക്ക് എത്തും.

Last updated

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി

വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി . സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് എത്താനായില്ല. ആളുകളെ ഒഴിപ്പിക്കുകയാണ്.

Last updated

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം വൈകുന്നു. പ്രതികൂല കാലാവസ്ഥ കാരണം സൈന്യത്തിന് ഇതുവരെ എത്താനായില്ല. കവളപ്പാറയിലേക്കുള്ള പാലേങ്കര പാലം അപകടാവസ്ഥയിലാണ്.

Last updated

അപ്പര്‍ ഭവാനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

അപ്പര്‍ ഭവാനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. സൈലന്റ് വാലിയിലുള്ള ഷട്ടറുകളാണ് തുറക്കുക. ഭവാനിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

അരീക്കോട് പാലം അപകടാവസ്ഥയില്‍

അരീക്കോട് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ സ്ലാബുകള്‍ അകന്ന നിലയിലാണ്. കൈവരികള്‍ തകര്‍ന്നു. പാലത്തിന് ബലക്ഷയം സംഭവിച്ചതായി സംശയമുണ്ട്.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

കോഴിക്കോട് - ഷൊര്‍ണൂര്‍ പാതയിലെ റെയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള സാധ്യത കുറയുന്നു

കോഴിക്കോട് - ഷൊര്‍ണൂര്‍ പാതയിലെ റെയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള സാധ്യത കുറയുന്നു. ചാലിയാറിലെ ജലനിരപ്പ് അപകട സൂചികക്കും മുകളില്‍.

ഔദ്യോഗിക പരിശോധന അല്‍പസമയത്തിനകം നടക്കും. കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസും താളം തെറ്റി. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.

Last updated

ഒറ്റപ്പെട്ട് അട്ടപ്പാടി

അട്ടപ്പാടിയില്‍ ഇപ്പോഴും നിരവധിയാളുകള്‍ ഒറ്റപ്പെട്ടിരിക്കുന്നു. അപ്പര്‍ ഭവാനിയുടെ ഷട്ടറുകള്‍ കൂടി തുറന്നാല്‍ ഊരുകളിലെ ദുരിതം വര്‍ധിക്കും. അട്ടപ്പാടിയെ ബന്ധിപ്പിക്കുന്ന നാല് പാലങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്.

Last updated

കവളപ്പാറയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു

വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. സൈന്യം കവളപ്പാറിയിലെത്തി. രക്ഷാ പ്രവര്‍ത്തനത്തിന് കൂടൂതല്‍ എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Last updated

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കൺട്രോൾ റൂം തുറന്നു

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2318330, 9400209955, 9895179151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Last updated

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. 126.60 അടി യാണ് ഇന്നത്തെ ജലനിരപ്പ്. ഒരു ദിവസം കൊണ്ട് മൂന്നടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ഡാമില്‍ 2335.86 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2401 അടിയായിരുന്നു.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

നിലമ്പൂര്‍ മേഖല ഒറ്റപ്പെട്ടു

കനത്ത മഴയില്‍ നിലമ്പൂര്‍ മേഖല ഒറ്റപ്പെട്ടു. പെട്രോള്‍ ഉള്‍പ്പെടെ ലഭ്യമാകുന്നില്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പാലക്കാട് തൂണക്കടവ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെയും ചിറ്റൂര്‍ പുഴയുടേയും സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

കൊല്ലത്തും മഴക്ക് ശമനമില്ല

കൊല്ലം ജില്ലയിലും ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. നിലവിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Last updated

കൂടുതല്‍ എന്‍.ഡി.ആര്‍ഫ് സംഘം കവളപ്പാറയിലേക്ക്

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കൂടുതല്‍ എന്‍.ഡി.ആര്‍ഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തും. 20 അംഗ സംഘമാണ് എത്തുന്നത്.

Last updated

കാസര്‍കോട് ജില്ലയിലും കനത്ത മഴ

കാസർകോട് ജില്ലയിൽ മലയോര മേഖലകളിൽ തുടർച്ചയായും നഗര പ്രദേശങ്ങളിൽ ഇടവിട്ടും ശക്തമായ മഴ. ഹൊസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭക്ക് കീഴിലെ പല പ്രദേശങ്ങളിലും വെള്ളം കയറി .പലയിടങ്ങളിലും കടല്‍ക്ഷോഭവും ശക്തമാണ്. ജില്ലയിലുടനീളം ഇന്നലെ ഉച്ച മുതൽ വൈദ്യുതി തടസ്സവും നേരിടുന്നുണ്ട്.

Last updated

ഉയര്‍ന്ന തിരമാലക്ക് സാധ്യത

പൊഴിയൂർ മുതൽ കാസർകോട് വരെ ഉയർന്ന തിരമാലക്ക് സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരും. 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

Last updated

ട്രാക്കിലെ പരിശോധനകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വെ

കോഴിക്കോടിനും ഷൊര്‍ണൂരിനുമിടക്കുള്ള ട്രാക്കിലെ പരിശോധനകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വെ. ആദ്യം ഷൊര്‍ണൂര്‍ പാലക്കാട് ഭാഗത്താണ് പരിശോധന. പിന്നീട് കോഴിക്കോട് തിരൂര്‍ ഭാഗത്തും പരിശോധന നടത്തും. റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനം അതിന് ശേഷമെന്നും റെയില്‍വെ അറിയിച്ചു.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ല

മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

Last updated

കവളപ്പാറയില്‍ തെരച്ചില്‍ അല്‍പ സമയത്തിനകം പുനഃരാരംഭിക്കും

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം പോത്തുകല്ല് ഭൂദാനം കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അല്‍പ സമയത്തിനകം പുനഃരാരംഭിക്കും. ഇന്നലെ രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനം കാലവസ്ഥ പ്രതികൂലമായതോടെ നിര്‍ത്തിവെക്കുകയായിരുന്നു.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും -Live Blog

ഇന്നലെ മണ്ണിനടിയില്‍ പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഏഴ് പേരുടെ കൂടി മൃതദേഹം കണ്ടെടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രപേര്‍ മണ്ണിനടയില്‍ പെട്ടുവെന്ന് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴുമില്ല.. കോളനിയിലെ ഇരുപതിലധികം കുടുംബങ്ങള്‍ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതായാണ് വിവരം.

Last updated

തെക്കന്‍ കേരളത്തില്‍ മഴ ശക്തം

തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര, മൂഴിയാര്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത. ഇടുക്കിയില്‍ മഴക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത.

Last updated

പ്രളയപ്പേമാരിയില്‍ കേരളം

സംസ്ഥാനത്ത് പ്രളയപ്പേമാരി തുടരുന്നു. വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം ഉടന്‍ പുനഃരാരംഭിക്കും. മേപ്പാടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതു വരെ പ്രളയക്കെടുതിയില്‍ മരിച്ചത് 51 പേരാണ്.

Last updated