LiveTV

Live

Kerala

ഇന്ന് വൈകി ഓടുന്ന ട്രെയിനുകള്‍, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്..

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനാൽ എറണാകുളം - ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു.

ഇന്ന് വൈകി ഓടുന്ന ട്രെയിനുകള്‍, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്..

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനാൽ എറണാകുളം - ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു. ഗുരുവായൂർ (16127), മാവേലി (16603), ധൻബാദ് (13351) രാജധാനി (12432) ട്രെയിനുകള്‍ വൈകി ഓടുന്നു. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിനുകള്‍ മൂന്ന് മണിക്കൂറിലധികം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.

ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16841), ബാംഗ്ലൂർ - കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും. ഏറനാട് എക്സ്പ്രസ് ഹരിപ്പാട് നിന്നും കായംകുളം വഴി തിരിച്ചു വിടുന്നു. ജനശതാബ്‌ദി കോട്ടയം വഴി തിരിച്ചു വിടും.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

1) 56379 എറണാകുളം- ആലപ്പുഴ പാസഞ്ചർ

2) 56302 ആലപ്പുഴ-എറണാകുളം പാസഞ്ചർ

3) 56381 എറണാകുളം-കായംകുളം പാസഞ്ചർ

4) 56382 കായംകുളം-എറണാകുളം പാസഞ്ചർ

5) 56387 എറണാകുളം-കായംകുളം പാസഞ്ചർ

6) 56388 കായംകുളം-എറണാകുളം പാസഞ്ചർ

7) 66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)

8) 66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)

9) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)

10) 56380 കായംകുളം- എറണാകുളം പാസഞ്ചർ