LiveTV

Live

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

റാമ്പ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് നടപടി

 നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

Cochin International Airport Ltd. ..Update... 09/08/19 6.45 AM Kochi Airport closes operations till 1500 hrs of Sunday (11/08/2019) -CIAL PR-

Posted by Cochin International Airport Limited (CIAL) on Thursday, August 8, 2019

റാമ്പ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് നടപടി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500.