LiveTV

Live

Kerala

യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറന്നുകൊടുക്കും

നിരവധി സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും നടത്തേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കൊച്ചിയിലെ നാവിക സേന വിമാനതാവളം തുറന്നു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.

യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറന്നുകൊടുക്കും

കൊച്ചി നെടുമ്പോശേരി വിമാനതാവളത്തിലെ റണ്‍വെ വരെ വെള്ളത്തിലായ സാഹചര്യത്തില്‍ വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു. നിരവധി സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും നടത്തേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കൊച്ചിയിലെ നാവിക സേന വിമാനതാവളം തുറന്നു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.

യാത്രാവിമാനങ്ങളുടെ ലാന്‍റിങ്ങിനും ടേക്ക് ഓഫിനും നേവിയും അനുമതി നല്‍കി. ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം വൈകുന്നേരം പുറത്ത് വരും.