LiveTV

Live

Kerala

മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; നാല് മരണം

ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

 മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; നാല് മരണം

വയനാട് ജില്ലയില്‍ മഴക്കെടുതി തുടരുന്നു. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേപ്പാടിയില്‍ ഇന്നലെ മാത്രം പെയ്തത് 550 മില്ലിമീറ്റര്‍ റെക്കോഡ് മഴ.

മേപ്പാടി പുത്തുമലയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ പൂര്‍ണമായി ഒലിച്ചുപോയി. പ്രദേശവാസിയായ നൌഷാദിന്റെ ഭാര്യ ഹാജിറ, കാന്റീന്‍ നടത്തുന്ന ഷൌക്കത്തിന്റെ മകന്‍ ചിന്നു എന്നിവരുടേതുള്‍പ്പെടെ 4 മൃതദേഹം കണ്ടെടുത്തു.

കനത്ത മഴയെത്തുടര്‍ന്ന് പ്രദേശവാസികളെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനാല്‍ ആളപായം കുറഞ്ഞു. എന്‍.ഡി.ആര്‍.എഫും സൈന്യവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വയനാട് ജില്ലയില്‍ മാത്രം 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 16,539 പേര്‍ കഴിയുന്നുണ്ട്.