LiveTV

Live

Kerala

വന്‍കിട ഡാമുകള്‍ തുറന്നുവിട്ടെന്ന പ്രചാരണം വ്യാജം; തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി 

ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ.

വന്‍കിട ഡാമുകള്‍ തുറന്നുവിട്ടെന്ന പ്രചാരണം വ്യാജം; തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി 

ഡാമുകള്‍ തുറന്നുവിട്ടു എന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ഇ.ബി. ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയിൽ വെറും 30 ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകൾ എല്ലാം തുറന്നുവിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നുവിട്ടത്. മൊത്തത്തിൽ ഡാമുകൾ തുറന്നുവിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ...

Posted by Kerala State Electricity Board on Thursday, August 8, 2019