LiveTV

Live

Kerala

ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ തുറക്കും

ഡാം തുറന്നാൽ ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ തുറക്കും

മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ ഒമ്പതരക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശമുണ്ട്. ഡാം തുറന്നാൽ ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

വയനാട് ചുരത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.