LiveTV

Live

Kerala

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആളില്ല; നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി നാല് അടിയന്തര ബോട്ടുകള്‍ എത്തിച്ചുവെങ്കിലും അതിന് ആവശ്യമായ ഇന്ധനം പോലും ഒരുക്കിയിട്ടില്ല.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആളില്ല; നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍

പ്രളയക്കെടുതിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഉദ്യോഗസ്ഥരിെല്ലന്ന് ആരോപിച്ച് രക്ഷാപ്രവര്‍ത്തകരുടെ പ്രതിഷേധം. മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അവശ്യം വേണ്ട സൌകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി നാല് അടിയന്തര ബോട്ടുകള്‍ എത്തിച്ചുവെങ്കിലും അതിന് ആവശ്യമായ ഇന്ധനം പോലും ഒരുക്കിയിട്ടില്ല. ഏകോപനത്തിന് ആളില്ലാതെ നിലമ്പൂരിലെ രക്ഷാ പ്രവര്‍ത്തനം താളം തെറ്റന്നുവെന്നും നാട്ടുകാര്‍ പറയുന്നു.