LiveTV

Live

Kerala

മഴക്കെടുതി നേരിടാന്‍ എമര്‍ജന്‍സി കിറ്റുകളില്‍ ഇവ കരുതിവെക്കാം

മഴക്കെടുതി നേരിടാന്‍ എമര്‍ജന്‍സി കിറ്റുകളില്‍ ഇവ കരുതിവെക്കാം

മഴക്കെടുതിയില്‍ ഏവരും സൂക്ഷിച്ചിരിക്കേണ്ട എമര്‍ജന്‍സി കിറ്റുകളുടെ വിശദ വിവരങ്ങള്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പുറത്ത് വിട്ടു. എന്തെല്ലാം എമര്‍ജന്‍സി കിറ്റുകളില്‍ സൂക്ഷിക്കേണ്ടതെന്നും എങ്ങനെയെല്ലാം സൂക്ഷിക്കണം എന്നുമുള്ള വിശദവിവരങ്ങള്‍ കുറിപ്പിലുണ്ട്.

എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

- ടോര്‍ച്ച്

- റേഡിയോ

- 500മില്ലി ലിറ്റര്‍ വെള്ളം

- ഒ.ആര്‍.എസ് പാക്കറ്റ്

- അത്യാവശ്യം വേണ്ട മരുന്ന്

- മുറിവിന് പുരട്ടാവുന്ന മരുന്ന്

- ഒരു ചെറിയ കുപ്പി ആന്‍റി സെപ്ടിക് ലോഷൻ

- 100 ഗ്രാം കപ്പലണ്ടി

- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം

- ചെറിയ ഒരു കത്തി

- 10 ക്ലോറിന്‍ ടാബ്ലെറ്റ്

- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി

- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്

- അത്യാവശ്യം കുറച്ച് പണം, എ.ടി.എം

പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമെർജൻസി കിറ്റ് തയ്യാറാക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വേണം. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കണം. അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിതമായ ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.