LiveTV

Live

Kerala
live

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. 

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

ബാണാസുരസാ​ഗർ തുറക്കുന്നത് രാവിലെ തീരുമാനിക്കും

ബാണാസുരസാഗർ ഡാം തുറക്കുന്ന കാര്യം ഇന്ന് രാവിലെ 8 മണിക്ക് ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കും. ഡാമിലേക്കുള്ള ജലത്തിന്റെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മുൻ തീരുമാനത്തിൽ നിന്നും മാറ്റമുണ്ടായത്. രാവിലെ ഒമ്പതരക്ക് ഡാം തുറക്കുമെന്നാണ് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നത്. ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Last updated

തമിഴ്നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കനത്ത മഴ തുടരുന്നു

പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി മാറ്റിപ്പര്‍പ്പിച്ചത്. ഗോവ, ബംഗാള്‍, ഗുജറത്ത് എന്നിടങ്ങളിലും രണ്ട് ദിവത്തിനുള്ളല്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

ഗതാ​ഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ വാഹനങ്ങൾ പൂർ‌ണ്ണമായും നിരോധിച്ചു. രാവിലെ 6 മണി വരെ വാഹനങ്ങള്‍ കടത്തിവിടില്ല. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്താകെ 929 ക്യാമ്പുകൾ തുറന്നു. ക്യാമ്പിലാകെ ഉള്ളത് 93,088 പേർ.

Last updated

വയനാട് മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിൽ മരിച്ച 8 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പേമാരിയില്‍ മലബാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

ജാഗ്രത! ബാണാസുരസാഗര്‍ നാളെ രാവിലെ തുറക്കും

മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം നാളെ രാവിലെ ഒമ്പതരക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

Last updated

കവളപ്പാറ ദുരന്തത്തില്‍ പെട്ടത് നാല്‍പതിലേറെ പേരെന്ന് മന്ത്രി കെ.ടി ജലീല്‍

കവളപ്പാറയില്‍ ദുരന്തത്തില്‍ പെട്ടത് 19 കുടുംബങ്ങളിലെ നാല്‍പ്പതിലേറെ പേരെന്ന് മന്ത്രി കെ.ടി ജലീല്‍. 36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും നാളെ രാവിലെ പുനരാരംഭിക്കുമന്നും മന്ത്രി അറിയിച്ചു.

Last updated

പാലക്കാട് പട്ടാമ്പി കാരക്കാട് റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

കോട്ടക്കുന്നിൽ അപകടം നടന്നതിന്റെ CCTV ദൃശ്യം പുറത്ത്

Last updated

തോരാമഴയില്‍ മലബാര്‍ ഒറ്റപ്പെട്ടു

Last updated

22.50 കോടി അടിയന്തര സഹായം

പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 22.50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി ഇരുപത്തിരണ്ട് കോടി അമ്പതു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍...

Posted by Chief Minister's Office, Kerala on Friday, August 9, 2019

Last updated

പരീക്ഷ മാറ്റി

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി

Last updated

കവളപ്പാറയില്‍ വന്‍ ദുരന്തം; പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

നിലമ്പൂര്‍ ഭൂദാനം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍. പത്തുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അമ്പതിലതികം വീടുകള്‍ മണ്ണിനടിയില്‍പെട്ടതായി പി.വി അന്‍വര്‍ എം.എല്‍.എ മീഡിയവണ്ണിനോട് പറഞ്ഞു. മഴ തുടരുന്നതിനാല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമെന്ന് കെ.ടി. ജലീല്‍ മന്ത്രി പറഞ്ഞു.

അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം തകരാറിലായതും കനത്ത മഴയും പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കിയിരിക്കുന്നു. ഇന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തെത്താന്‍ സാധിച്ചത്.

Last updated

തൃശൂരില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ തോണി മറിഞ്ഞ് മരിച്ചു

തൃശൂര്‍ പുന്നയൂര്‍ കുളത്ത് വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ തോണി മറിഞ്ഞു മരിച്ചു. വാടാനപ്പിള്ളി സ്വദേശിയും കെ.എസ്.ഇ.ബി വിയ്യൂര്‍ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ കെ.പി ബൈജു ആണ് മരിച്ചത്.

കെ.പി. ബൈജു
കെ.പി. ബൈജു

മൂന്നു ദിവസമായി പുന്നയൂര്‍ കുളം പരൂര്‍ കോള്‍ പടവ് മേഖലയില്‍ വൈദ്യുതി നിലച്ചിരിക്കുക ആയിരുന്നു. ഇത് നന്നാക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ചെമ്മണ്ണൂര്‍ ചുള്ളികാരന്‍ കുന്ന് കോള്‍ പാടത്തു വെച്ച് തോണി മറിയുക ആയിരുന്നു. തോണിയിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടു.

Last updated

യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറന്നുകൊടുക്കും

കൊച്ചി നെടുമ്പോശേരി വിമാനതാവളത്തിലെ റണ്‍വെ വരെ വെള്ളത്തിലായ സാഹചര്യത്തില്‍ വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു. നിരവധി സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും നടത്തേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കൊച്ചിയിലെ നാവിക സേന വിമാനതാവളം തുറന്നു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.

Last updated

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

ഫറോക്ക് പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. ചാലിയാറിന്റെ കുത്തൊഴുക്ക് കാരണമാണ് ഗതാഗതം നിര്‍ത്തിവെച്ചത്.

Last updated

മഴക്കെടുതി നേരിടാന്‍ എമര്‍ജന്‍സി കിറ്റുകളില്‍ ഇവ കരുതിവെക്കാം

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

മലബാര്‍ ഒറ്റപ്പെടുന്നു; കോഴിക്കോട് ഷൊര്‍ണൂര്‍ ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

കനത്ത പേമാരിയില്‍ മലബാര്‍ മേഖല ഒറ്റപ്പെടുന്നു. മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍പാതയിലെ ഗതാഗതവും റദ്ദാക്കിയതായി റെയില്‍വേ പി.ആര്‍.ഒ മീഡിയവണ്ണിനോട് പറഞ്ഞു.

ചാലിയാര്‍ പുഴയില്‍ ക്രമാതീതമായി ജലം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഫറോക്കിനും കല്ലായിക്കുമിടിയില്‍ ട്രാക്ക് സസ്‌പെന്റ് ചെയ്തുവെന്ന് റെയില്‍വെ അറിയിച്ചു. ഷൊര്‍ണൂറിനും കുറ്റിപ്പുറത്തിനുമിടയിലും ട്രാക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്നതിനാലാണ് കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടയിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രയിനുകള്‍ ഏത് സ്റ്റേഷനിലാണോ അവിടെ യാത്രക്കാരെ ഇറക്കാനാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത് സൗകര്യമുള്ള സ്‌റ്റേഷനിലേക്ക് കാലിയായി ട്രയിന്‍ പോകാനും റെയില്‍വേ നിര്‍ദേശിച്ചു.

ജലനിരപ്പ് താഴാതെ ഈ റൂട്ടില്‍ ട്രയിന്‍ ഗതാഗതം സാധ്യമല്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ഇതോടെ മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

Last updated

മഴക്കെടുതിയില്‍ മരണം 51 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.

Last updated

തൃശൂരിലും കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തൃശൂർ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്കു പോവേണ്ട വെള്ളം കനാലിലെ തകരാറു മൂലം വഴി തിരിച്ചു വിട്ടതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഭാരതപ്പുഴ കര കവിഞ്ഞൊഴുകുകയാണ്.മാളയിലും സമീപ പ്രദേശങ്ങളിലും നല്ല രീതിയിൽ വെള്ളം കയറുന്നുണ്ട്.

Last updated

മുപ്പത്തടത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി

എറണാകുളം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മുപ്പത്തടത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Last updated

പാലക്കാട് കനത്ത മഴ തുടരുന്നു

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടിയില്‍ ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന പല മേഖലകളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല . ഇതിനിടെ ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് നിരവിധി വീടുകളില്‍ വെള്ളം കയറി. ചിറ്റൂര്‍ ഡിവിഷന് കീഴിലെ വാളയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് 201.54 മീറ്റർ ആയി ഉയർത്തി.

Last updated

ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു..

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

Last updated

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെള്ളം കയറി; ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ശ്രീകണ്ഠാപുരം, കണ്ണപുരം, ഏഴോം എന്നിവിടങ്ങളില്‍ വെള്ളം കയറി. ഏഴോത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

അട്ടപ്പാടിയില്‍ ശക്തമായ മഴ; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല

അട്ടപ്പാടിയില്‍‌ ശക്തമായ മഴ തുടരുകയാണ്. ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളില്‍ എത്താനാകുന്നില്ല.

Last updated

തവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍

നിലമ്പൂര്‍ ഭൂദാനം തവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം മണ്ണാർമല ചേരിങ്ങൽ പ്രദേശത്ത് വൻ ഉരുൾപൊട്ടലുണ്ടായി.നിലമ്പൂരില്‍ ശകത്മായ മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

Last updated

സംസ്ഥാനത്ത് വീണ്ടും പ്രളയം

സംസ്ഥാനത്ത് വീണ്ടും പ്രളയം. കോഴിക്കോടും മലപ്പുറത്തും കോട്ടയത്തും വയനാട്ടിലും ഉരുള്‍ പൊട്ടല്‍. മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. ഇന്ന് മാത്രം മരിച്ചത് പതിമൂന്ന് പേരാണ്.

Last updated

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇവിടെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലില്‍ തടസ്സമുണ്ട്. വെള്ളം നേരെ പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്.

Last updated

കൊച്ചിയിലെ കാനകളിലെയും കനാലുകളിലെയും തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാൻ നിര്‍ദ്ദേശം

കൊച്ചി നഗരത്തിലെ കാനകളിലെയും കനാലുകളിലെയും തടസ്സങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കാൻ ജില്ലാ കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരമാണ് കലക്ടറുടെ നടപടി.

Last updated

കക്കയം ഡാം അല്‍പസമയത്തിനുള്ളില്‍ തുറക്കും

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം.

Last updated

മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

മേപ്പാടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

Last updated

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് ഏഴടി വെള്ളമാണ് ഉയര്‍ന്നത്. ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

Last updated

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്ന് റവന്യൂമന്ത്രി

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ മുൻകരുതൽ സ്വീകരിച്ചുവെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. എല്ലാ പ്രദേശത്തെയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ നാലംഗ സംഘം കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ഇ.ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറ‍ഞ്ഞു.

പരിഭ്രാന്തി വേണ്ട ജാഗ്രത മതി.

Posted by E Chandrashekharan on Thursday, August 8, 2019

Last updated

കനത്ത മഴ; ഇന്ന് മാത്രം മരിച്ചത് 8 പേര്‍

സംസ്ഥാനത്ത് കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചത് 10 പേരാണ്. കോഴിക്കോട് വിലങ്ങാട് ആലിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് വീടുകള്‍ മണ്ണിനടിയിലാണ്. നാല് പേരെ കാണാതായി. വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കിട്ടി. നിരവധി പേരെ കാണാതായെന്ന് സംശയം. മലപ്പുറം എടവണ്ണയില്‍ വീട് ഇടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.

Last updated

സംസ്ഥാനത്ത് 266 ദുരിതാശ്വാസ ക്യാമ്പുകള്‍

സംസ്ഥാനത്ത് ഇതുവരെ 266 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. അയ്യായിരത്തി തൊണ്ണൂറ് കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ വയനാട് ജില്ലയിലാണ്. 105 ക്യാമ്പുകളാണ് വയനാട്ടിലുള്ളത്.

Last updated

മീനച്ചിലാർ കര കവിഞ്ഞു; പാലാ നഗരം വെള്ളത്തിൽ മുങ്ങി

അടുക്കത്ത് ഉരുൾപൊട്ടി മീനച്ചിലാർ കര കവിഞ്ഞു. പാലാ നഗരം വെള്ളത്തിൽ മുങ്ങി. രാത്രി മുഴുവൻ തുടർന്ന ശക്തമായ മഴയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന് പാലാ പൊലീസ് നഗരത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി വ്യാപാരികൾക്കുൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകി. ഇതേ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്തു.

മൂന്നാനി, കൊട്ടാമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, മുത്താലി, പുലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിൽ വെള്ളം വരവ് ശക്തമായി തുടരുകയാണ്.

Last updated

ബേപ്പൂരിൽ ബോട്ട് ഒലിച്ചുപോയി

ബേപ്പൂരിൽ ബോട്ട് ഒലിച്ചുപോയി. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി.

Last updated

ട്രയിനുകള്‍ വൈകും

കനത്ത മഴയെ തുടര്‍ന്ന് മിക്ക ട്രയിനുകളും വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഏറനാട് എക്സ്പ്രസ് ഹരിപ്പാട് നിന്നും കായംകുളം വഴി തിരിച്ചു വിടുന്നു. ജനശതാബ്ദി കോട്ടയം വഴി തിരിച്ചു വിടും. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

Last updated

കരിമ്പയില്‍ ഉരുള്‍പൊട്ടല്‍

പാലക്കാട് കരിമ്പയിൽ ഉരുൾപൊട്ടി. കരിമ്പ മൂന്നേക്കറിലാണ് ഉരുൾപൊട്ടൽ. നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പട്ടാമ്പിയില്‍ ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു .പട്ടാമ്പി പാലത്തിന് മുകളിലൂടെയും വെള്ളം ഒഴുകുകയാണ്.

Last updated

നാല് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ദുരിതം വിതച്ച് പെരുമഴ; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 51 മരണം -Live Blog

Last updated

വടകരയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് വടകര വിലങ്ങാട് ആലിമലയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകള്‍ തകര്‍ന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. കുറ്റിക്കാട്ടില്‍ ബെന്നി, ഇയാളുടെ ഭാര്യ മേരി, മാപ്പലകയില്‍ ദാസന്‍, ഇയാളുടെ ഭാര്യ ലിസി എന്നിവരെയാണ് കാണാതായത്.

Last updated

കേരളത്തിന് പ്രളയ മുന്നറിയിപ്പ്

കേന്ദ്രജലകമ്മീഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്.

CIAL 08/08/19 10.55 PM As the apron area is water logged due to the flood, all aircraft operations suspended at Kochi Airport till 09 AM on 09/08/19. Emergency control room number: +91 484 3053500

Posted by Cochin International Airport Limited (CIAL) on Thursday, August 8, 2019

Last updated

പ്രളയഭീതി വിതച്ച് പെരുമഴ

സംസ്ഥാനത്ത് പ്രളയഭീതി വിതച്ച് പെരുമഴ. കോഴിക്കോട് വിലങ്ങാട് ആലിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് വീടുകള്‍ മണ്ണിനടിയിലാണ്. നാല് പേരെ കാണാതായി. വയനാട് പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായെന്ന് സംശയം. ഈരാറ്റുപേട്ട അടുക്കത്തും ഉരുള്‍പൊട്ടലുണ്ടായി.

Last updated