LiveTV

Live

Kerala

കെ.എസ്.ഇ.ബി ഓഫീസുകളിൽ വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് എം.എം മണി

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ

 കെ.എസ്.ഇ.ബി ഓഫീസുകളിൽ വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് എം.എം മണി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് മന്ത്രി എം.എം മണി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ. ദയവായി കെ.എസ്.ഇ.ബി ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക.....

വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ സഹായിക്കുക... 9496 010 101, വൈദ്യുതി തടസം Help Line-1921 / 0471-2555544. #ഇതും നമ്മൾ അതിജീവിക്കും

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ KSEB...

Posted by MM Mani on Friday, August 9, 2019