LiveTV

Live

Kerala

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതിലുള്ള ജലനിരപ്പ് പല പ്രദേശങ്ങളിലും കാണാനാവുന്നു- മുഖ്യമന്ത്രി

രണ്ട് ദിവസത്തിനിടെ 47 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

 കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതിലുള്ള ജലനിരപ്പ് പല പ്രദേശങ്ങളിലും കാണാനാവുന്നു- മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയഭീതി വീണ്ടും വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ച നാശനഷ്ടങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും പുതിയ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു.

738 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15748 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. 64013 പേരാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതിലുള്ള ജലനിരപ്പ് പല പ്രദേശങ്ങളിലും കാണാനാവുന്നു. വയനാട്ടില്‍ അതിജാഗ്രത വേണ്ട അവസ്ഥയാണ്. കര്‍ണാടകയില്‍ നിന്നും കൂടി വരുന്ന കുത്തൊഴുക്കും ഇതിന് കാരണമാകുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിന് മുന്‍ഗണന നല്‍കിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കൈക്കൊള്ളുന്നത്. ആയതിനാല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മാനിച്ച് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാറി താമസിക്കാന്‍ സന്നധത അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനിടെ 47 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.