LiveTV

Live

Kerala

മസ്കത് കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ കുടുങ്ങി

രാവിലെ തിരുവനന്തപുരത്ത് എത്തിയവരെ എപ്പോള്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകും എന്നതില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല

മസ്കത് കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ കുടുങ്ങി

മസ്കത് കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാര്‍ തിരുവനന്തപുരത്ത് കുടുങ്ങിയിരിക്കുകയാണ്. രാവിലെ തിരുവനന്തപുരത്ത് എത്തിയവരെ എപ്പോള്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകും എന്നതില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. വിമാനങ്ങള്‍ കുടുങ്ങികിടക്കുന്നതിനാല്‍ പല വിമാനങ്ങളും വഴിതിരിച്ച് വിട്ടിരിക്കുകയാണ്.

മസ്കത് കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ കുടുങ്ങി

സ്​ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ വിമാനത്തിലുണ്ട്​. ഉച്ചവരെ വിമാനത്തിലിരുന്നിട്ടും കുടിവെള്ളം മാത്രമാണ്​ നൽകിയത്​​. യാത്രക്കാർ ബഹളം വെച്ചിട്ടും കൃത്യമായ മറുപടി നൽകിയിട്ടില്ല. ഉച്ചക്ക്​ ഒരു മണി ആയപ്പോൾ ഹാൻഡ്​ബാഗ്​ എടുത്ത്​ ടെർമിനലിൽ പോയി വിശ്രമിക്കാനും കരിപ്പൂരിലേക്ക്​ തിരിച്ചുപറക്കുന്ന കാര്യം ശേഷം തീരുമാനിക്കാമെന്നുമാണ്​ പറഞ്ഞതെന്നും ഷംസുദ്ദീൻ പറഞ്ഞു.

ഒമാൻ സമയം പുലർച്ചെ 2.45ന്​ മസ്​കത്തിൽ നിന്ന്​ പുറപ്പെടേണ്ട വിമാനം നാലരക്കാണ്​ പുറപ്പെട്ടത്​. പുലർച്ചെ മസ്​കത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനം കരിപ്പൂരിൽ തടസമില്ലാതെ ഇറക്കുകയും ചെയ്​തു.