LiveTV

Live

Kerala

കൃഷിനാശം: വിവരം നല്‍കാന്‍ അവധി കഴിയും വരെ കാത്തുനില്‍ക്കേണ്ട

കാര്‍ഷിക വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ക്ക് അവധിയില്ല കൃഷിഭവനുകള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകളും ഈ മാസം 10,11,12 തീയതികളില്‍ പ്രവര്‍ത്തിക്കും

കൃഷിനാശം: വിവരം നല്‍കാന്‍ അവധി കഴിയും വരെ കാത്തുനില്‍ക്കേണ്ട

കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം വിതച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളത്തിലെ കാര്‍ഷികവകുപ്പിന് കീഴിലുള്ള കൃഷിഭവനുകള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകളും ഈ മാസം 10,11,12 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍. രണ്ടാംശനിയും ഞായറും ബലിപെരുന്നാളും ഒരുമിച്ച് വരുന്ന മൂന്ന് അവധി ദിനങ്ങളാണ് ഇത്. ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നതിനാല്‍ കൃഷിനാശം സംബന്ധിച്ചും നഷ്ടപരിഹാരം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ അവധിദിനങ്ങള്‍ കര്‍ഷകര്‍ക്ക് തടസ്സമാകുകയില്ല.

കൃഷിനാശം: വിവരം നല്‍കാന്‍ അവധി കഴിയും വരെ കാത്തുനില്‍ക്കേണ്ട

ഓരോ കൃഷിഭവന്‍റെ പരിധിയിലുമുള്ള കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ അതത് ദിവസം തന്നെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണമെന്നും കൃഷി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നും മന്ത്രിയുടെ നിര്‍ദേശമുണ്ട്.