LiveTV

Live

Kerala

കനത്ത മഴയില്‍ ഒറ്റപ്പെട്ട കൂരങ്കല്ല് ആദിവാസി കോളനിയിലുള്ളവരെ ഒഴിപ്പിച്ചു

ഒരു വഴിപോലുമില്ലാതെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലും മലവെള്ളപാച്ചില്‍ പേടിയിലും കഴിയുന്ന കൂരങ്കല്ല് ആദിവാസി കോളനിയെകുറിച്ച് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു 

കനത്ത മഴയില്‍ ഒറ്റപ്പെട്ട കൂരങ്കല്ല് ആദിവാസി കോളനിയിലുള്ളവരെ ഒഴിപ്പിച്ചു

കനത്ത മഴയില്‍ ഒറ്റപ്പെട്ട മലപ്പുറം വെറ്റിലപ്പാറയില്‍ കൂരങ്കല്ല് ആദിവാസി കോളനിയിലുള്ളവരെ ഒഴിപ്പിച്ചു. ഒരു വഴിപോലുമില്ലാതെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലും മലവെള്ളപാച്ചില്‍ പേടിയിലും കഴിയുന്ന കൂരങ്കല്ല് ആദിവാസി കോളനിയെകുറിച്ച് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിസാഹസികവും അപകടം നിറഞ്ഞതുമായ വഴിയിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വഴി പോലുമില്ലാതെ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കഴിയുന്ന തങ്ങളെ ഇവിടെ നിന്നും മാറ്റണമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ആവശ്യപ്പെടുന്നു. ഒടുവില്‍ വലിയ മഴയെത്തിയപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി കോളനിയിലേക്ക്. അതും അതിസാഹസികമായി കോളനിയിലുള്ളവരെ പുറത്തെത്തിച്ചു. വഴുക്കലുള്ള പാറയില്‍ നിന്ന് വീണും നാട്ടുകാര്‍ എടുത്തുമെല്ലാമാണ് ഈ മനുഷ്യരെ രക്ഷപ്പെടുത്തിയത്. ഭിന്നശേഷിക്കാരനായ കൃഷ്ണന്‍ കുട്ടിയും പ്രായമായ അമ്മയുമടക്കം പത്ത് പേര്‍. വെറ്റിലപ്പാറയിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും സ്കൂള്‍ അധികൃതരുമെല്ലാമെത്തി ഇവരെ താത്കാലികമായി അങ്കണവാടിയിലേക്ക് മാറ്റി.