LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട്‌ തേടി

രാജ്‌കുമാർ പൊലീസ് മർദനത്തെ കുറിച്ച് പരാതി പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം

നെടുങ്കണ്ടം കസ്റ്റഡി മരണം; ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട്‌ തേടി

നെടുങ്കണ്ടം കസ്റ്റഡിക്കൊല കേസിൽ മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട്‌ ഹൈക്കോടതി തേടി. രാജ്‌കുമാർ പൊലീസ് മർദനത്തെ കുറിച്ച് പരാതി പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. അതിന്റെ വിശദാംശങ്ങളും തുടർന്ന് സ്വീകരിച്ച നടപടികളും അറിയിക്കണം.

മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളുടെ വിശദാംശങ്ങൾ അടക്കം നാളെ രാവിലേക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം.എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.