LiveTV

Live

Kerala

പാലക്കാട് മഴ; അട്ടപ്പാടി ചുരത്തിൽ രാത്രി യാത്രക്ക് നിരോധനം

മലമ്പുഴ ആനക്കല്ല്, സൈലൻറ് വാലി, മംഗലം ഡാം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി

പാലക്കാട് മഴ; അട്ടപ്പാടി ചുരത്തിൽ രാത്രി യാത്രക്ക് നിരോധനം

കനത്ത മഴയിൽ പാലക്കാട് ജില്ലയിലും കനത്ത നാശം. അട്ടപ്പാടി ചുരത്തിൽ രാത്രി ഗതാഗതം നിരോധിച്ചു. കൽപ്പാത്തി പുഴയിൽ കുടുങ്ങിയ വരെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. അട്ടപ്പാടി ചുണ്ടംകുളം ആദിവാസി ഊരില്‍ മരം വീണ് ഒരാൾ മരിച്ചു. കാഞ്ഞീപ്പുഴ ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടി.

മലമ്പുഴ ആനക്കല്ല്, സൈലൻറ് വാലി, മംഗലം ഡാം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പുഴകളെല്ലാം നിറഞ്ഞ് കവിത്ത് ഒഴുക്കുകയാണ്. കൽപത്തി പുഴക്ക് നടുവിലെ മുരുകൻ ക്ഷേത്രത്തിൽ കുടുങ്ങിയവരെ ഏറെ സഹസികമായാണ് രക്ഷപെടുത്തിയത്.

അട്ടപ്പാടിയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ചുണ്ടംകുളം ആദിവാസി ഊരിൽ മരം വീണ് കാര എന്നയാൾ മരിച്ചു. ചുരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി യാത്ര പൂർണമായും നിരോധിച്ചു. ആലത്തൂർ, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വീടുകളിൽ വെളം കയറി. മംഗലംഡാം, ശിരുവാണി ഡാം, കാത്തീരപ്പുഴ ഡാം, തുടങ്ങിയവയെല്ലാം തുറന്നു.