LiveTV

Live

Kerala

കോഴിക്കോട് ഏഴിടത്ത് ഉരുള്‍പൊട്ടല്‍

മഴവെള്ളം ഇരച്ചെത്തിയതോടെ കണ്ണപ്പന്‍കുണ്ട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി.

കോഴിക്കോട് ഏഴിടത്ത് ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയില്‍ ഏഴിടത്തായി ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍‌ന്ന് കണ്ണപ്പന്‍കുണ്ട്, മുത്തപ്പന്‍പുഴ, അടിവാരം തുടങ്ങിയ ഇടങ്ങളിലെല്ലാം മലവെള്ളപാച്ചിലുണ്ടായി. ഇതോടെ ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകി.

നിലയ്ക്കാതെ പെയ്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടലും കൂടിയാതോടെ ജില്ലയിലെ മലയോരം വിറച്ചു. കണ്ണപ്പന്‍കുണ്ടിന് സമീപത്ത് വരാല്‍ മൂലയിലായിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. മഴവെള്ളം ഇരച്ചെത്തിയതോടെ കണ്ണപ്പന്‍കുണ്ട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി.

പിന്നാലെ മുത്തപ്പന്‍ പുഴ വനത്തിനുള്ളില്‍ മറിപ്പുഴ ഭാഗത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മലവെള്ളം കുത്തിയൊഴിയകതോടെ പുഴകള്‍ നിറഞ്ഞ് കവിഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവില്‍ ഇതിനെ തുടര്‍ന്ന് 40 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

തരിപ്പന്‍പൊയിലുലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരുതിലാവ് ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപാച്ചിലില്‍ പോത്തുണ്ടി പാലം ഒലിച്ചു പോയി.