LiveTV

Live

Kerala

മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു, ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം  താത്ക്കാലികമായി അടച്ചു, ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചു. നാളെ രാവിലെ 9 മണിവരെ വിമാനത്താവളം അടച്ചിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏഴ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ കുടുങ്ങി കിടക്കുകയാണ്. നെടുമ്പാശ്ശേരിയിലെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പര്‍: 04843053500

മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം  താത്ക്കാലികമായി അടച്ചു, ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

എറണാകുളത്ത് പെരിയാറില്‍ വെളളം ക്രമാതീതമായി ഉയരുകയാണ്. ഇടമലയാർ ഡാമിന് രണ്ട് കിലോമീറ്ററിന് സമീപം ഉരുൾപൊട്ടൽ ഉണ്ടായി. എറണാകുളം കല്ലേലി മേടിലും തലവച്ചപാറയിലും ഉരുൾപ്പൊട്ടി നാശനഷ്ടങ്ങളുണ്ടായി.

കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ തുടങ്ങിയവിടങ്ങിളിലാണ് മഴ കൂടുതല്‍ ബാധിച്ചത്. ആലുവ മണപ്പുറത്ത് ശിവ ക്ഷേത്രത്തിൽ വെള്ളം കയറി. ജില്ലയില്‍ ഇതുവരെ 7 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയത്തും മഴ തുടരുകയാണ്. മലയോര മേഖലയിൽ മഴ ശക്തം തീക്കോയി കാരിക്കോട് ഉരുൾപ്പൊട്ടി. ഇതോടെ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കോട്ടയത്ത് 7 വീടുകൾ പൂർണ്ണമായും തകർന്നു. 89 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട അറയാഞ്ഞിലിമണ്ണിൽ ചപ്പാത്ത് മുങ്ങി നാനൂറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു.

ആങ്ങമുഴി, സീതത്തോട് തുടങ്ങിയവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി പെരിനാട് ഭാഗങ്ങളിൽ വെളളം കയറിയതിനെത്തുടര്‍ന്ന് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ ഒഴിപ്പിക്കും. പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ജില്ലയില്‍ മഴ ശക്തമായിട്ടുണ്ട്. കുട്ടനാട് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴതുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.