LiveTV

Live

Kerala

അഞ്ച് ദിവസം കൂടി കനത്ത മഴ, നാല് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെയും റെഡ് അലര്‍ട്ട്

അഞ്ച് ദിവസം കൂടി കനത്ത മഴ, നാല് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

പ്രളയസമാന മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. അഞ്ച് ദിവസം കനത്ത മഴ തുടരും. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില് അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിനിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലുള്‍പ്പെടെ മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിലക്കിയിട്ടുണ്ട്.