LiveTV

Live

Kerala

കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍

മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചു.

കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍

കണ്ണൂരിലും കനത്ത മഴ തുടരുന്നു. മട്ടന്നൂരില്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കൊട്ടിയൂര്‍ മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ചുഴലിക്കാറ്റിലും ഉരുള്‍ പൊട്ടലിലും നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. അഞ്ചിടങ്ങളിലായി 443 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ പ്രളയ കാലത്ത് കനത്ത നാശമുണ്ടായ കൊട്ടിയൂര്‍, ആറളം , ഇരിട്ടി മേഖലകളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. കൊട്ടിയൂര്‍ ചപ്പമലയിലും, ആറളം വന മേഖലയിലും അടക്കാത്തോടുമാണ് ഉരുള്‍ പൊട്ടലുണ്ടായത്. ബാവലി - ചീങ്കണ്ണി പുഴകള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിയിടങ്ങളിലും വെളളം കയറി നശിച്ചു.മട്ടന്നൂരില്‍ ഉച്ചയോടെ തോട്ടില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു.കുഴിക്കല്‍ പത്മനാഭനാണ് മരിച്ചത്.

കോളിക്കടവ്, ഇരിക്കൂര്‍, ശ്രീകണ്ഠപുരം, ചാവശേരി തുടങ്ങി താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെളളത്തിനടിയിലായി.

പേരാവൂര്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. ജില്ലയില്‍ അഞ്ചിടത്തായി 443 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചു.