LiveTV

Live

Kerala

കണ്ണൂരിനെ വെള്ളത്തില്‍ മുക്കി കനത്ത മഴ

മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലക്ക് മാറ്റി 

കണ്ണൂരിനെ വെള്ളത്തില്‍ മുക്കി കനത്ത മഴ

കണ്ണൂരില്‍ കനത്തമഴ തുടരുന്നു. കൊട്ടിയൂരിലും അടയ്ക്കാതോടും ഉരുൾപൊട്ടി. ഇരിട്ടി, കോളിക്കടവ്, ഇരിക്കൂർ തുടങ്ങിയ മേഖലകളിൽ നിരവധി വീടുകളും, കടകളും വെളളത്തിനടിയിലായി. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലക്ക് മാറ്റി.

മൂന്ന് ദിവസമായി തുടരുന്ന മഴ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത നാശമാണ് വിതയ്ക്കുന്നത്. കൊട്ടിയൂർ ചപ്പമലയിലും അടയ്ക്കാതോടും ഇന്ന് പുലർച്ചെ ഉരുൾപൊട്ടലുണ്ടായി.

ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയിടങ്ങളും റോഡുകളും തകർന്നു. ആറളം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ബാവലി, ചീങ്കണ്ണി പുഴകളിൽ വെളളം കയറിയതിനാൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴയുടെ കരകളിൽ താമസിക്കുന്ന നിരവധി കുടുംബാഗംങ്ങളെ മാറ്റി പാർപ്പിച്ചു. ഇരിട്ടി, പൂളിക്കടവ്, ഇരിക്കൂർ, ശ്രീകണ്ഠപുരം തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും വെളളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഇരുപത് ബോട്ടുകൾ പുറപ്പെട്ടിട്ടുണ്ട്. നാല് ദുരിതാശ്വാസ ക്യാംപുകളിലായി നാനൂറോളം പേരെയാണ് നിലവിൽ മാറ്റി പാർപ്പിച്ചിട്ടുളളത്. പേരാവൂർ കണിച്ചാറിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി കടകൾക്കും വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ വരുന്ന രണ്ടു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.