LiveTV

Live

Kerala

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു

ദേശീയ ശരാശരിയെക്കാൾ നാലര ശതമാനം കൂടുതലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്.

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക്  വര്‍ദ്ധിച്ചു

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചു. ദേശീയ ശരാശരിയെക്കാൾ നാലര ശതമാനം കൂടുതലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. രാജ്യത്ത് ത്രിപുരയും സിക്കിമും മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ കേരളത്തെക്കാൾ മുന്നിലുള്ളത്. ഉയര്‍ന്ന ജനസാന്ദ്രതയും കൃഷിയിടങ്ങളുടെ കുറവുമാണ് തൊഴിലില്ലാത്തവരുടെ എണ്ണം കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. കേരളത്തിലത് 10.67 ശതമാനം. അതായത് ദേശീയ ശരാശരിയെക്കാള്‍ നാലര ശതമാനം കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. 19.7 ശതമാനമുള്ള ത്രിപുരയും 18.1 ശതമാനമുള്ള സിക്കിമും മാത്രമാണ് തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് മുമ്പിലുള്ള സംസ്ഥാനങ്ങള്‍. 2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയാണ്. ഇതിൽ 35,65,672 പേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽരഹിതരായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്.

സാക്ഷരത നിരക്കും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയുമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിന് മറ്റൊരു കാരണമെന്നാണ് തൊഴില്‍ വകുപ്പ് പറയുന്നത്. വലിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതിയും തൊഴിലില്ലായ്മക്ക് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.