LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകന്‍റെ മരണം: പൊലീസിനെതിരെ കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രം

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും പൊലീസ് ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന് സിറാജ് പത്രത്തിന്‍റെ എഡിറ്റോറിയല്‍

മാധ്യമപ്രവര്‍ത്തകന്‍റെ  മരണം: പൊലീസിനെതിരെ കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സിറാജ് ദിനപത്രം എഡിറ്റോറിയല്‍. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും ഒരു കാര്യവുമില്ല. തെളിവ് നശിപ്പിച്ചും മറ്റും ഉദ്യോഗസ്ഥര്‍ എല്ലാവരെയും വിഡ്ഢികളാക്കുകയാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

തെളിവുകള്‍ നശിപ്പിച്ച് നെറികെട്ട പക്ഷപാതം കാണിച്ച് കൊലയാളിക്ക് രക്ഷപ്പെടാന്‍ രാജപാതയൊരുക്കിയ പൊലീസ്, കോടതിക്ക് മുന്നില്‍ ഒരു തെളിവും ഹാജരാക്കാനില്ലാതെ നിരര്‍ഥക വാദങ്ങള്‍ ഉന്നയിച്ച പ്രോസിക്യൂഷന്‍- എല്ലാവരെയും വിഡ്ഢികളാക്കുകയാണ് ഉദ്യോഗസ്ഥ വൃന്ദം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും ഒരു കാര്യവുമില്ല. പൊലീസ് സംവിധാനം അവര്‍ നിശ്ചയിച്ച വഴിയേ മാത്രമേ പോകൂ. രക്ത പരിശോധനാഫലം വൈകിപ്പിച്ചത് ഡോക്ടര്‍ കൂടിയായ ശ്രീറാമിന്റെ ഉപദേശം അനുസരിച്ച് തന്നെയായിരിക്കണം. ജാമ്യം ലഭിച്ചതോടെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുങ്ങിയിരിക്കുകയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

സര്‍ക്കാര്‍ കേരള സമൂഹത്തോട് കാണിച്ച ക്രൂരമായ നീതി നിഷേധമാണ് ഈ കേസിലുണ്ടാതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഉദ്യോഗസ്ഥ പ്രമാണിമാര്‍ വിചാരിച്ചാല്‍ നിയമവ്യവസ്ഥ തന്നെ അട്ടിമറിക്കാനാകുമെന്ന വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു.